*
അടച്ചുറപ്പില്ലാത്ത
അടച്ചുറപ്പില്ലാത്ത
മറ്റൊരു കൂട്ടിൽ
പക്ഷിസങ്കേതത്തിലെ
വേനൽക്കാല പരിശീലകൻ
ഉറങ്ങിയെണീക്കുന്നതിനും മുന്നേ
പുറത്തുകടക്കണം
*
*
സിഗരറ്റുകൾ
പാതിക്കുവെച്ചു വളച്ച്
അയാൾക്കു തട്ടിക്കൂട്ടാവുന്ന
ഇടത്തരം പുകക്കുഴലുകൾ
ഇന്ന് ഒരു പക്ഷിയേയും
പുകയ്ക്കില്ല.
*
*
ഇറച്ചി വാങ്ങാൻ
വളർത്തുപക്ഷികളെ
പറഞ്ഞയയ്ക്കുന്ന
നാട്ടിൽ നിന്ന്
ഒരു കപ്പു കാപ്പി
നിനക്ക് വരുത്തിത്തരാം.
എന്റെ കൂട്ടിൽ നിന്ന്
മുന്തിയ ഒരു പക്ഷിക്കൂട്ടത്തെ
അടുക്കളയിലേക്ക്
മലർത്തിയിട്ടുതരാം.
*
*
പുറത്തുകടന്നേ പറ്റൂ എന്ന
നിർബന്ധത്തിനുമീതെ
ഒരു പക്ഷി
കാഷ്ഠിക്കുന്നു.
*
*
ട്രെയ്നിംഗ് ക്ലാസ്സുകളിൽ
കാട്ടുപക്ഷികളെ
മെരുക്കുന്ന നാലു മാർഗങ്ങൾ
മെരുക്കുന്ന നാലു മാർഗങ്ങൾ
ഇന്ന് പഠിപ്പിച്ചേക്കും.
*
*
കമ്പിക്കൂടിനെ
കൃത്യമായി
കൃത്യമായി
ജയിലഴികളോട്
സാമ്യപ്പെടുത്തിയ
ഒരു പക്ഷിയോടൊപ്പം
മുൻകാല പ്രാബല്യത്തോടെ
ഒളിച്ചോടുന്നു.
*
ഒരു പക്ഷിയോടൊപ്പം
മുൻകാല പ്രാബല്യത്തോടെ
ഒളിച്ചോടുന്നു.
*